തൊടുപുഴ: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽകോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിന് തിളക്കമാർന്ന വിജയം. സയൻസ് വിഭാഗത്തിൽ ആൻഡ്രോൺ അജയ് എല്ലാ വിഷയങ്ങൾക്കും എവണും 95.8 ശതമാന മാർക്കും കൊമേഴ്‌സ് വിഭാഗത്തിൽഗോപിക വിനോദ് 92.8ശതമാനം മാർക്കും നേടി.. പരീക്ഷ എഴുതിയ 51 കുട്ടികളിൽ 35 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു.. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും പ്രസിഡന്റ്‌ജോർജ്ജ് പുതുമന, സെക്രട്ടറി സ്റ്റീഫൻ പച്ചിക്കര, പ്രിൻസിപ്പൽബോബിജോസഫ്, പിടിഎ പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ എന്നിവർ അഭിനന്ദിച്ചു.