വണ്ണപ്പുറം : പൂട്ട് തകർത്ത് എടി. എമ്മിൽ കവർച്ചാശ്രമം. ഹൈറേൻജ് ജംഗ്ഷനു സമീപമുള്ള എസ് ബി ഐ എ ടി എമ്മിലാണ് മുഖംമൂടി സംഘം കവർച്ചാശ്രമം നടത്തിയത്.ഇന്നലെ രാവിലെ പണം പിൻവലിക്കാനെത്തിയ ഉപഭോക്താവാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബാങ്ക് ഉദ്യോ ഗസ്ഥരെ വിവരം അറിയിച്ചു. ഞാറാഴ്ച്ച രാത്രി യാണ് കവർച്ചാശ്രമം നടന്നത്. കവർച്ചക്കാർ മുഖം മൂടി ധരിച്ചിരുന്നതായി സി. സി ടി വി ദൃശ്യത്തിലുണ്ട്. സംഘത്തിൽഅഞ്ച് പേരുള്ളതായി കരുതുന്നു. കമ്പിയും ടൂത്തു പേസ്റ്റ് കവറും പൊലീസ് കണ്ടെടുത്തു. ടൂത്തു പേസ്റ്റ് ഉപയോഗിച്ച് എ ടി എം നുള്ളിലെ ക്യാമറ മറച്ചിരുന്നു. എ ടി എം. ന്റെ പൂട്ട് തകർത്തെങ്കിലും പണം നഷ്ട്ടപ്പെട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഇടുക്കിയിൽ നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരായ സനൽ ടി. ജി,. വി. പി ശശി എന്നിവർ വിരലടയാളം ശേഖരിച്ചു. പൊലീസ് നയാ മണം പിടിച്ചു ഹൈറേൻജ് ജംഗ്ഷനിൽ കൂടിഓടി സമീപത്തെ കടയുടെ അരികിലൂടെ കടന്നുതിരികെ ബാങ്കിന്റ സമീപത്തെത്തി.പൊലീസ് അന്വേഷണം ആരംഭിച്ചതായി കാളിയാർ സി ഐ. ബി. പങ്കജാക്ഷൻ എസ്. ഐ. വിഷ്ണുകുമാർ എന്നിവരറിയിച്ചു