nooru
തെങ്ങ് കയറുന്ന നൂറ്

കുമളി: ലോക്ക് ഡൗണിന് മുമ്പ് തട്ടുകടക്കാരനായിരുന്നു, ഇപ്പോൾ പണിതെങ്ങുകയറ്റം.ലോക്ക് ഡൗണും ടൂറിസം മേഖല തകർന്ന സാഹാചര്യത്തിൽ നിവർത്തിയില്ലാതെ തെങ്ങ് കയറ്റം ഉപജീവന മാർഗ്ഗത്തിനായി സ്വീകരിച്ചിരിക്കുകയാണ് കുമളി റോസാപ്പൂ കണ്ടം സ്വദേശി പുതുപ്പറമ്പിൽ നൂറ് എന്ന് വിളിക്കുന്ന നൂറ് മുഹമ്മദ്.കുമളി ടൗണിൽ തട്ടുകട നടത്തിവരികയായിരുന്നു നൂറ്.കോവിഡ് പടർന്ന് പിടിച്ചതോടെ ആളില്ലാതെ തട്ടുകട പൂട്ടി. മറ്റ് വരുമാനമില്ലാതെയായതോടെ തെങ്ങ് കയറ്റം സ്വീകരിച്ചു.
. തെങ്ങ് കയറുന്നതിന് ആൾ ക്ഷാമം മനസിലാക്കി തിരഞ്ഞെടുക്കുകയായിരുന്നു. . ദിവസം മുപ്പത് തെങ്ങ് കയറും. തെങ്ങുകയറ്റ ഉപകരണം ഉപയോഗിച്ചാണ് കയറുന്നത്.യാതൊരു മുൻപരിച്ചയവും ഇല്ല. അതിജീവനത്തിന് മനസുണ്ടേൽമാർഗ്ഗവും ഉണ്ട് എന്നാണ് നൂറിന്റെ അഭിപ്രായം.ഒരു തെങ്ങിന് 40 രൂപയാണ് ഈടാക്കുന്നത്. ഭാര്യ ജുനൈതാ,മക്കൾ: ഷാഹിന ,ഷാഹിദ്‌