kanjavu

കട്ടപ്പന: കട്ടപ്പന നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ കഞ്ചാവ് ചെടി കണ്ടെത്തി. എക്‌സൈസ് ഇടുക്കി സ്‌പെഷ്യൽ സ്‌ക്വാഡാണ് രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ പരിശോധന നടത്തിയത്. 60 സെന്റിമീറ്റർ ഉയരമുള്ള ചെടിയാണ് കെട്ടിടത്തിന്റെ ഷെയ്ഡിൽ കണ്ടെത്തിയത്. കെട്ടിട ഉടമയിൽ നിന്നു മൊഴിയെടുത്തു. സി.ഐ. എസ്. സുരേഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സുനിൽകുമാർ, പി.ടി. സിജു, തോമസ് ജോൺ, സി.ഇ.ഒമാരായ എൻ. രഞ്ജിത്ത്, ജോഫിൻ ജോൺ, അഗസ്റ്റിൻ ജോസഫ് എന്നിവരാണ് പരിശോധന നടത്തിയത്.