kpn

കട്ടപ്പന: കട്ടപ്പന നഗരസഭയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ കാര്യാലയത്തിനു മുമ്പിൽ ധർണ നടത്തി. പല പദ്ധതികളിലും അഴിമതിയാണെന്ന് ഇവർ ആരോപിച്ചു.എൽ.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളെ അവഗണിക്കുകയാണ്. ടെൻഡർ പൂർത്തിയായ റോഡുകളുടെ നിർമാണം ഏറ്റെടുക്കുവാൻ തയാറാകാത്ത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം. നഗരസഭ സ്റ്റേഡിയം നിർമാണത്തിലും കോട്ടൺ കാരി ബാഗ് യൂണിറ്റ് സ്ഥാപിച്ചതിലുമുള്ള അഴിമതികൾ സമഗ്രമായി അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ണെന്നും ഇവർ ആരോപിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. സി.കെ. മോഹനൻ, എം.സി. ബിജു, ഗിരിഷ് മാലിയിൽ, കെ.പി. സുമോദ്, ലീലാമ്മ ഗോപിനാഥ്, ടിജി എം.രാജു, എൽ.ഡി.എഫ്. നേതാക്കളായ ടോമി ജോർജ്, രാജൻകുട്ടി മുതുകുളം തുടങ്ങിയവർ പങ്കെടുത്തു.


'അടിസ്ഥാന രഹിതം'

കട്ടപ്പന: സുതാര്യമായി പ്രവർത്തിക്കുന്ന കട്ടപ്പന നഗരസഭ ഭരണസമിതിക്കെതിരെ അടിസ്ഥാന രഹിത ആരോപണങ്ങളാണ് പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിക്കുന്നതെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി. വികസന ഫണ്ടായി സർക്കാരിൽ നിന്നുള്ള ഒന്നേമുക്കാൽ കോടി രൂപ ലഭിച്ചിട്ടില്ല. ആരോപണമുന്നയിക്കുന്നവർ ധനകാര്യ മന്ത്രിക്കെതിരെ സമരം നടത്തുന്നതാണ് ഉചിതമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.