തൊടുപുഴ: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിശ്വഹിന്ദുപരിഷത്ത് തൊടുപുഴ സംഘ ജില്ല ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രഭരണം വിശ്വാസികൾക്ക് നൽകണം എന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിരന്തരമായ ആവശ്യമാണ് സുപ്രീം കോടതി ഈ വിധിയിലൂടെ അംഗികരിച്ചത്. രാഷ്ട്രീയ സംഘടനകൾ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ഈ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിലും, ഗുരുവായൂർ ക്ഷേത്ര ഭരണത്തിലും ബാധകമാക്കണം. ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് വിശ്വാസികൾക്ക് ക്ഷേത്രങ്ങൾ വിട്ട് നൽകണമെന്നും വിഎച്ച്പി നേതാക്കൾ ആവശ്യപ്പെട്ടു. വിധിയിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ശ്രീപത്മനാഭന് ദീപ സമർപ്പണമെന്ന പേരിൽ കർക്കടകം ഒന്നിന് എല്ലാ വീടുകളിലും വൈകിട്ട് 6.30ന് ദീപം തെളിയിക്കാനും തീരുമാനിച്ചു.