തൊടുപുഴ: ജീവനക്കാരന്റെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുറപ്പുഴ വില്ലേജ് ഓഫീസ് അടച്ചു. വൈക്കം സ്വദേശിയായ ജീവനക്കാരന്റെ ഭാര്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടു മുതൽ ജീവനക്കാരൻ ഓഫീസിൽ ജോലിക്കെത്തിയിരുന്നില്ല. ഇദ്ദേഹത്തിന്റെ ആദ്യ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. വൈക്കത്തു നിന്നും ബസിലാണ് ഇദ്ദഹം ഓഫീസിലെത്തിയിരുന്നത്. വില്ലേജ് ഓഫീസറും മറ്റ് ജീവനക്കാരും ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൊവിഡ് സാമ്പിൾ പരിശോധയ്ക്ക് വിധേയരായി. വിലേജ് ഓഫീസും പരിസരവും തൊടുപുഴ ഫയർഫോഴ്‌സെത്തി അണുവിമുക്തമാക്കി.