കട്ടപ്പന: കെ.എസ്.യു കട്ടപ്പന ഗവ. കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരോണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അനൽ കെതോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ജോബിൻ അയ്മനം, പ്രശാന്ത് രാജു, ജിതിൻ ഉപ്പുമാക്കൽ, പി.വി. അരവിന്ദ് രാജ്, ബോബി സാബു, വി.സി. ജിത്ത്, അരുൺ ജോയി, ഡിമൽ ബെന്നി, അലൻ ഷാജി തുടങ്ങിയവർ പങ്കെടുത്തു.