കട്ടപ്പന: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിഷയത്തിൽ രാജകുടുംബത്തിനും ഭക്തർക്കും അനുകൂലമായുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബി.ജെ.പി. പ്രവർത്തകർ കട്ടപ്പന ഇടുക്കിക്കവലയിലെ ആൽമരച്ചുവട്ടിൽ ദീപം തെളിച്ചു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, നേതാക്കളായ എം.എൻ. മോഹൻദാസ്, പ്രസാദ് അമൃതേശ്വരി, സന്തോഷ് കിഴക്കേമുറി, വൈഖരി ജി, സി.എസ്. രാജേഷ് നായർ, സി.എൻ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.