ചെറുതോണി: നിർമ്മാണം പൂർത്തിയാക്കിയ ഇടുക്കി മെഡിക്കൽ കോളജിന്റെ പുതിയ കെട്ടിടം സിപിഎം പ്രവർത്തകർ വൃത്തിയാക്കി. ജില്ലാസെക്രട്ടറിയറ്റ് അംഗം സി വി.വർഗീസ് ജില്ലാ കമ്മിറ്റി അംഗം റോമിയോ സെബാസ്റ്റ്യൻ ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സാമൂഹിക അകലം പാലിച്ചുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് .നിർമാണം പൂർത്തീകരിച്ച് ഒന്നാം ബ്ലോക്കിന്റെ മൂന്നുനിലകളും കഴുകി വൃത്തിയാക്കി. ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ശുചീകരിച്ചു പ്രവർത്തന യോഗ്യമായത്. മെഡിക്കൽ കോളേജ് ഡയാലിസിസ് യൂണിറ്റ് വൈറോളജി ലാബ് ബയോകെമിസ്ട്രി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടത്തും. മെഡിക്കൽ കോളേജിലേക്കുള്ള റോഡ് നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകർക്ക് ഒപ്പം ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബി പി എസ് ഇബ്രാഹിംകുട്ടി ലെനിൻ ഇടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ചെറുതോണി യൂണിറ്റ് വ്യാപാരി വ്യവസായി സമിതി പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു