ചെറുതോണി: പനിബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വാഴത്തോപ്പ് കിഴക്കേക്കരയിൽ ജോയിയുടെ മകൻ ആഷ്‌ലിൻ(15)ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് പനി ബാധിച്ചിരുന്നു. പനി കൂടിയതിനെ തുടർന്ന് പതിനാറാംകണ്ടം പി.എച്ച്.സിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അസുഖം മൂർച്ഛിച്ചതിനാൽ വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് കോലഞ്ചേരിയിലെക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് 19 പ്രോട്ടോക്കോൾ പ്രകാരം ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് ടെസറ്റ് നടത്തി . കൊവിഡ് ഇല്ലന്ന് സ്ഥിരീകരിച്ചു.. മാതാവ് ജാൻസി. സഹോദരൻ: ആൽവിൻ.