തൊടുപുഴ: സമ്പർക്കത്തിലൂടെ രോഗം പകർന്ന ഒരാൾ ഉൾപ്പടെ നാല് പേർക്ക് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
ആറ് ദിവസത്തിനുള്ളിൽ 10 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നിരിക്കുന്നത്. ഇതിൽ നാല് പേരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് ജില്ലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിക്കൊണ്ടിരുന്ന രോഗികളുടെ എണ്ണത്തിലെ നേരിയ ശമനം തെല്ലൊരു ആശ്വാസത്തിന് ഇടവരുത്തിയിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ ആർക്കും രോഗമുക്തിയില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 118 ആയി.
രോഗബാധിതർ
* കോടിക്കുളം സ്വദേശിയായ യുവാവ്(32). ബംഗൂളിരുവിൽ നിന്ന് വന്ന് ജൂലായ് രണ്ടിന് രോഗം സ്ഥിരീകരിച്ച പൈനാപ്പിൾ ലോറി ഡ്രൈവറുമായി സമ്പർക്കമുണ്ടായിരുന്നു. അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
* ജൂലായ് രണ്ടിന് ഡെൽഹിയിൽ നിന്ന് വിമാനമാർഗമെത്തിയ അടിമാലി സ്വദേശി (26). മുട്ടത്തെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
* ജൂൺ 28ന് ദേഹയിൽ നിന്ന് വന്ന തൊടുപുഴ സ്വദേശി (32).
* ജൂലായ് നാലിന് ദുബൈയിൽ നിന്ന് വന്ന ഏലപ്പാറ സ്വദേശി (26).