bjp

തൊടുപുഴ: സ്വർണ കള്ളക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൊടുപുഴ മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ പഴയ ബസ് സ്റ്റാൻഡിന് മുൻവശം പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്ത ധർണയിൽ മുനിസിപ്പൽ വൈസ് പ്രസിഡന്റ് പി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി.പി. സാനു, മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി അനൂപ് പങ്കാവിൽ സ്വാഗതവും ഏരിയ സെക്രട്ടറി രാജേഷ് പൂവാശേരി നന്ദിയും പറഞ്ഞു. മുനിസിപ്പൽ വൈസ് പ്രസിഡന്റ് ബിനു തച്ചുകുഴിയിൽ, സെക്രട്ടറി അഖിൽ കാഞ്ഞിരമറ്റം, ബിജു ബാലകൃഷ്ണൻ, പത്മകുമാർ എസ്, അനൂപ് പി.വി,​ രാകേഷ് എൻ, ശ്രീജിത്ത് രവി, ഹരി പതിയ്ക്കൽ എന്നിവർ നേതൃത്വം നൽകിയ ധർണയിൽ ജില്ലാ- മണ്ഡലം നേതാക്കളും മുനിസിപ്പൽ കൗൺസിലർമാരും പങ്കെടുത്തു.