മുട്ടം; ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്തുളള കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി 10 . 30 നാണ് അപകടം. പൂഞ്ഞാർ സ്വദേശികളായ കരമനയിൽ ബാബു തോമസ്, സാബു തോമസ് എന്നിവർ കുളമാവിന് പോയി തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം തെറ്റി അടുത്തുളള കടയുടെ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞാണ് നിന്നത്. അപകടത്തെ തുടർന്ന് രണ്ട് പേർക്കും സാരമായ പരിക്ക് പറ്റി. ബൈക്കിനും സാരമായ കേട് സംഭവിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് പൊട്ടി പൊളിഞ്ഞ് പോയിരുന്നു. ഇതേ തുർടന്ന് വാട്ടർ അതോറിറ്റി രണ്ട് തവണ റോഡ് നന്നാക്കിയെങ്കിലും ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ റോഡിന്റെ ടാറിംഗ് ഇളകി വീണ്ടും കുഴിയായി. വാഹനങ്ങൾ കയറി ഇറങ്ങിയും മഴവെളളം കെട്ടി നിന്നും ഇപ്പോൾ രണ്ട് മീറ്ററോളം നീളത്തിൽ അപകടകരമായ വലിയ കുഴിയായി മാറിയിരിക്കുകയാണ് ഇവിടം.