തൊടുപുഴ : സ്വർണ്ണക്കടത്ത് നടത്തിയ സ്വപ്ന സുരേഷിന് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രിയും സ്പീക്കറുടെ ഇരിപ്പിടത്തിന് കളങ്കമേകിയ സ്പീക്കറും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കലിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു. .
യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കലിന്റെ അദ്ധ്യക്ഷതയിൽ കാർമൽ ജംഗ്ഷനിൽ കൂടിയ പ്രതിഷേധ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവൽ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം മനോഹർ നടുവിലേടത്ത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷിബു പെരെപ്പാട്ട്, ബിനോയി മുണ്ടയ്ക്കാമറ്റം, സനു മാത്യു, ഓഫീസ് ചാർജ് ജില്ലാ സെക്രട്ടറി ജെയ്‌സ് ജോൺ, ടി.എച്ച്. ഈസ, ജോബി പൊന്നാട്ട്, ഷിജോ മൂന്നുമാക്കൽ, ജോർജ് ആനിക്കുഴിയിൽ, റിജോ തോമസ്, ലാലിച്ചൻ വരിയ്ക്കപ്ലാക്കൽ, ജെൻസ് നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.