തൊടുപുഴ: സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് തൊടുപുഴ സെന്ററിൽ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഫുഡ് ആന്റ് ബിവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. കാലാവധി ഒരു വർഷം. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ച് മണി. പ്രോസ്‌പെക്ടസിനും അപേക്ഷിക്കുന്നതിനും www.fcikerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. വിലാസം ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ ഈസ്റ്റ് പി.ഒ, ഇടുക്കി 685585. ഫോൺ 04862 224601, 9447901780, 9496226836.