ഇടുക്കി: സംസ്ഥാന കൃഷിവകുപ്പ് നൽകുന്ന അവാർഡുകളായ കർഷകഭാരതി, ഹരിതമുദ്ര എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലായ് 21 വരെയായി ദീർഘിപ്പിച്ചു. അപേക്ഷ 21ന് വൈകുന്നേരം 5 ന് മുമ്പായി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ലഭിക്കണം.