ഇടുക്കി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ കുളമാവ് ജവഹർ നവോദയവിദ്യാലയം മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 39 കുട്ടികളും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. ദിവ്യ എം, ലിജുമോൻ എ.പി, ആര്യ പി.എ, അമൽ എം. രാജൻ എന്നിവർ എല്ലാ വിഷയത്തിലും എവൺ കരസ്ഥമാക്കി. 17 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ബയോളജിയിൽ ദിവ്യക്കും കണക്കിൽ ലിജുമോനും 100 മാർക്ക് വീതം ലഭിച്ചു.