ഇടുക്കി: പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാലാനുസൃതമായ സൗകര്യങ്ങളാണ് രജിസ്ട്രാർ ഓഫീസുകളിൽ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോപ്രാംകുടി, ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകൾ അഴിമതി രഹിതമാക്കി മാറ്റുന്നതിന് വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ ഇ പേമന്റ് സംവിധാനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പുകൾ ഇസ്റ്റാമ്പിങ്ങിലൂടെ നൽകാൻ സർക്കാർ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രജിസ്‌ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എംഎം മണി മുഖ്യപ്രഭാഷണം നടത്തി.
മുരിക്കാശ്ശേരി സഹകരണബാങ്ക് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച തോപ്രാംകുടി സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനയോഗത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാ്ട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്തംഗങ്ങളായ കെ.ബി സെൽവം, പ്രദീപ് ജോർജ്, ഉൻമേഷ്, എറണാകുളം ജില്ലാ രജിസ്ട്രാർ എബി ജോർജ്, സബ് രജിസ്ട്രാർ കെ.ആർ രഘു, വിവിധ രാഷ്ട്രീയസാമൂഹിക സംഘടനാ നേതാക്കളായ എംകെ പ്രീയൻ, മിനിസാബു, ഷിജോ കണിയാംപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
ഉടുമ്പൻചോല സബ് രജിസ്ട്രാർ അങ്കണത്തിൽ ചേർന്ന പ്രാദേശികയോഗം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമ്മല നന്ദകുമാർഅദ്ധ്യക്ഷയായി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുധാകരൻ ത്രിതലപഞ്ചായത്തംഗങ്ങളായ ശ്രീമന്ദിരം ശശികുമാർ, ജോയി കുന്നുവിളയിൽ, വനം വികസന കോർപ്പറേഷൻ ഡയറക്ടർ പി.എൻ വിജയൻ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായ റ്റി.എം ജോൺ, പി.കെ സദാശിവൻ, ജോസ് പാലത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ രജിസ്ട്രാർ എംഎൻ കൃഷ്ണപ്രസാദ് സ്വാഗതവും, കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രൊജക്ട് എഞ്ചിനീയർ തമ്പി വി.എസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഉടുമ്പൻചോല സബ് രജിസ്ട്രാർ കെ.റ്റി ബാബു കൃതജ്ഞത രേഖപ്പെടുത്തി.