കുടയത്തൂർ: രാജ്യ വിരുദ്ധ പ്രവർത്തനത്തിനായി നടത്തുന്ന സ്വർണ കള്ളക്കടത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ബിനു.ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.യു.സിജു, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പ്രസാദ് രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി ശ്രീരാജ്, ഒബിസി മോർച്ച മണ്ഡലം സെക്രട്ടറി ഷിബു കെ.എൻ., കർഷകമോർച്ച മണ്ഡലം വൈസ്.പ്രസിഡൻറ് ഹരിഹരൻ വി.എം. യുവമോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് വിഷ്ണു കെ.എ. എന്നിവർ സംസാരിച്ചു.