jojo

കട്ടപ്പന: മരത്തിന്റെ ശിഖിരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരട്ടയാർ ഉറുമ്പോലിപ്പടി കുഴുപ്പിൽ ജോസഫിന്റെ മകൻ ജോജോ(33) യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ശിഖിരം മുറിക്കുന്നതിനിടെ താങ്ങായി പിടിച്ചിരുന്ന കമ്പ് ഒടിഞ്ഞ് ജോജോ നിലത്തു പതിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കലും ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചു. . സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഏലിക്കുട്ടിയാണ് അമ്മ. സഹോദരി: മഞ്ജു.