തൊടുപുഴ: കൊവിഡ് വ്യാപന സാദ്ധ്യത നിലനിൽക്കുന്നതിനാൽ രാജാക്കാട് പഞ്ചായത്ത് പൂർണമായി ഇന്ന് 12 മുതൽ മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടും. ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി നാളെ 12 വരെ സ്ഥാപനങ്ങൾ തുറക്കും. ലോക്ക് ഡൗൺ കാലയളവിൽ ആളുകൾ വീടുകൾക്ക് പുറത്തിറങ്ങാതെയും കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടും. വാഹനങ്ങൾ ഓടിക്കാതെ ലോക്ക് ഡൗണുമായി സഹകരിക്കണമെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി അഭ്യർത്ഥിച്ചു.