കട്ടപ്പന: കേരള കോൺഗ്രസ്(എംജോസഫ് വിഭാഗം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. ഗാഡ്ഗിൽകസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അപാകത പരിഹരിച്ച് കേന്ദ്ര സർക്കാർ ഉടൻ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും ഇ.എസ്.എയിൽ നിന്നു പൂർണമായി ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സിനു വാലുമ്മേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ടി. ഡൊമിനിക്, ടി.വി. മുരളി, വി.ടി. തോമസ്, സാബു വാലുമ്മേൽ, റോബിൻ വട്ടക്കാന, സോജി പൊട്ടനാനി, റെജി വാലുമ്മേൽ എന്നിവർ നേതൃത്വം നൽകി.