വണ്ണപ്പുറം :പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് ഇനി കൂടുതൽ സൗകര്യം. രോഗികൾക്ക് കാത്തിരിക്കുന്നതിനുള്ള മെച്ചപ്പെട്ട സൗകര്യമാണ് ഏർപ്പെടുത്തിയത് .പ്രസിഡന്റ് ജെയ്‌നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് സമിതി അദ്ധ്യക്ഷ ലിസി ജോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനീഷ് ലാൽ, റഷീദ്, ഡോ. അനു,ഡോ മാർഗ്രിൻ, പി എച് എൻ മോളി, ഹെൽത്ത് ഇൻസ്‌പെക്ടർ സോണിയ ജോൺ എന്നിവർ പ്രസംഗിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് വിനി യോഗിച്ചാണ് വിശ്രമ സ്ഥലത്തിന്റെ പണി പൂർത്തിയാക്കിയത്.