തൊടുപുഴ: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി യുഡിഎഫ്ബിജെപി സഖ്യം തെരുവിൽനടത്തുന്ന സമരാഭാസം നാടിനെ കൊവിഡിന്റെ തടവറയിലാക്കുന്നതിനു വേണ്ടിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. ഇപ്പോൾനടക്കുന്നതൊന്നും സമരമല്ല. സാമൂഹിക അകലം പാലിക്കുകയോ മാസ്‌കുകൾ ഒന്നും ധരിക്കാതെ പൊലീസുമായി ഏറ്റുമുട്ടുന്ന ഈ കൂട്ടർ നാടിനെ കലാപശാലയാക്കുകയാണ്
ചെയ്യുന്നത്. ബിജെപിയും കോൺ്ഗ്രസും ഭരിക്കുന്ന മറ്റ്സംസ്ഥാനങ്ങളെ പോലെ രോഗം പെരുകുകയും ആയിരങ്ങൾ മരിക്കുയും കേരളം
ശവപ്പറമ്പായി മാറുകയും ചെയ്യുണമെന്ന് ആഗ്രഹിക്കുന്ന നീച മനസ്സുകളാണ്ഇത്തരം സമരങ്ങൾ നടത്തുന്നത്. സ്വർണ്ണക്കടത്തിനെകുറിച്ച് കേന്ദ്രഏജൻസിയായ എൻ ഐ എ യാണ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നആവശ്യം ഉന്നയിച്ചത് കേരള സർക്കാരാണ്. അന്വേഷണത്തിന് എല്ലാ പിന്തുണയുംസഹായവും കേരളം ഉറപ്പ് നൽകുകയും ചെയ്തു. . കഴിഞ്ഞ നാലരകൊല്ലമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്
നടത്തിയസമരങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇപ്പോൾ നടക്കുന്ന കോവിഡ് വർദ്ധിപ്പിക്കുന്ന സമരങ്ങൾക്കെതിരെ ജനങ്ങൾ ഉണരണമെന്ന് ശിവരാമൻ അഭ്യർഥിച്ചു.