കുമളി: ട്ടകത്തലമേട്ചക്കുപള്ളം റോഡിനോടു ചേർന്ന് അപകട ഭീഷണിയായി നിന്നിരുന്ന പാറ പൊട്ടിച്ച് മാറ്റുന്നതിന്റെ മറവിൽ ലോഡ് കണക്കിന് കരിങ്കല്ല് സ്വകാര്യ വ്യക്തികൾക്ക് മറിച്ച് വിറ്റ സംഭവത്തിൽ സ്ഷ്യൽ ബ്രാഞ്ച്, റവന്യു, പഞ്ചായത്ത് വകുപ്പുകൾ അന്വേഷണം ആരംഭിച്ചു. റോഡ് പുറംപോക്കിൽ ഇരുന്ന പാറയാണ് അപകടം ഉണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് 15000 രൂപ അനുവധിച്ച് പൊട്ടിച്ച് മാറ്റാൻ അനുമതി നൽകിയിരുന്നത്. എന്നാൽ പൊട്ടിച്ച് മാറ്റാൻ കരാർ എടുത്ത ആളുകൾ സമീപത്ത് ഉണ്ടായിരുന്ന മുഴുവൻ കരിങ്കല്ലും യാന്ത്ര സഹായത്തോടെ പൊട്ടിച്ച് വിറ്റു. ലോഡ് ഒന്നിന്ന് 4000 രൂപ വിലയ്ക്ക് 25 ലതികം ലോഡ്കല്ല് പൊട്ടിച്ച് വിറ്റതായാണ് പരാതി., കരിങ്കല്ല് പൊട്ടിച്ച് വില്ല്പ്പന നടത്താൻ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ പഞ്ചായത്ത് സെക്രട്ടറി അപകടം ഒഴിവാക്കാൻ പാറ പൊട്ടിക്കാൻ നൽകിയ അനുമതിയുടെ മറവിലാണ് ലോഡ് കണക്കിന് കല്ല് മറിച്ച് വിറ്റത്. ബി.ജെ.പി യുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി