തൊടുപുഴ: സ്വർണ്ണക്കടത്തിനു കൂട്ടുനിന്ന കെ ടി ജലീൽ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു
ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം കെ സിയാദ് അദ്ധ്യക്ഷത വഹിച്ചു .ഡിസിസി ജനറൽ സെക്രട്ടറി വി . ഇ താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഖാദർ ,ഫൈസൽ, കെഎസ്‌യു ജില്ലാ സെക്രട്ടറി ജോസുകുട്ടി, കെ ബി ഹാരിസ്, ഫൈസൽ റ്റി എസ് ,നജീബ്, കെ എച്ച്രഷീദ്, റെജി ഹമീദ് തുടങ്ങിയവർ പങ്കെടുത്തു