തൊടുപുഴ :മുഖ്യമന്ത്രി രാജി വയ്ക്കുക. സ്പീക്കർ ശ്രീരാമകൃഷ്ണൻ രാജി വയ്ക്കുക, സ്വർണ്ണ കള്ളക്കടത്തു കേസിൽ എൻ ഐ എക്ക് പുറമെ സി ബി ഐ, റോ, അന്വേഷണങ്ങളും നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് ആരംഭിക്കുന്ന സമര പരിപാടികളുടെ മുന്നൊരുക്കങ്ങൾക്കായി യു ഡി എഫ് ജില്ലാ ഏകോപന സമിതി ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ രാജീവ് ഭവനിൽ യോഗം ചേരും.
ഘടകക്ഷികളുടെ ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ഏകോപന സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ ചെയർമാൻ .അഡ്വ. എസ് അശോകൻ അറിയിച്ചു.