തൊടുപുഴ: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നതും സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുളളതുമായ ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി എ.സി സൗകര്യമുളള ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന 1500 സി.സിയിൽ കുറയാത്തതുമായ വാഹനങ്ങൾ വാടകക്ക് നൽകുന്നതിന് തയ്യാറുളള വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി ജൂലായ് 17 രാവിലെ 11 വരെ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 228188