തൊടുപുഴ: സ്വർണകള്ളക്കടത്തിന് ഒത്താശ ചെയ്തു കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ അഞ്ച് വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ഏകദിന സത്യാഗ്രഹ സമരം നടത്തും. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിക്കുന്ന സത്യാഗ്രഹസമരം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗങ്ങളായ ബിനു ജെ. കൈമൾ, പി.എ. വേലുക്കുട്ടൻ, പി.പി. സാനു തുടങ്ങിയവരും പാർട്ടിയുടെ ജില്ലാ മണ്ഡല തല നേതാക്കളും സംസാരിക്കും.