തൊടുപുഴ: സമ്പർക്കം മൂലമുള്ള കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ താഴെപ്പറയുന്ന പഞ്ചായത്തുകളും വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും.
1. ചിന്നക്കനാൽ പഞ്ചായത്ത് 3, 10 വാർഡുകൾ (ഗുണ്ടുമല, സൂര്യനെല്ലി)
2. കാഞ്ചിയാർ പഞ്ചായത്ത് 11, 12 വാർഡുകൾ (സ്വർണ്ണവിലാസം, മേപ്പാറ)
3. അയ്യപ്പൻകോവിൽ പഞ്ചായത്ത് 1, 2, 3 വാർഡുകൾ (അയ്യപ്പൻകോവിൽ, ആനക്കുഴി, മാട്ടുക്കട്ട)
4. ഉപ്പുതറ പഞ്ചായത്ത് 1, 6, 7 വാർഡുകൾ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)
5. ഉടുമ്പൻചോല പഞ്ചായത്ത് 2, 3 വാർഡുകൾ (പാമ്പുപാറ, ചെമ്മണ്ണാർ)
6. കോടിക്കുളം പഞ്ചായത്ത് 1, 13 വാർഡുകൾ (പാറപ്പുഴ, പടി. കോടിക്കുളം)
7. ബൈസൺവാലി പഞ്ചായത്ത് എട്ടാം വാർഡ് (ടീ കമ്പനി)
8. പീരുമേട് പഞ്ചായത്ത് 13-ാം വാർഡ് (മേലഴുത)
9. സേനാപതി പഞ്ചായത്ത് ഒമ്പതാം വാർഡ് (വെങ്കലപ്പാറ)