pj

പഴയമറ്റം: കർഷർക്ക് എപ്പോഴും ആശ്രയിക്കാവുന്നതാണ് ക്ഷീരമേഖലയെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. മുട്ടം പഞ്ചായത്തിലെ ഏക ക്ഷീരോത്പാദക സംഘം,​ ഓഫീസ് റൂം, കാലീത്തീറ്റ സംഭരണ കേന്ദ്രം, കോൺഫറൻസ് ഹാൾ, എ.എം.സി യൂണിറ്റ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ ഉത്പാദനക്ഷമത കൂടിയ പശുക്കളെ വളർത്തണം. എ.എം.സി യൂണിറ്റ് എല്ലാ ക്ഷീരസംഘങ്ങളിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ് കെ.ടി. ആഗസ്റ്റ്യൻ കള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. മോനിച്ചൻ, ഡോ. മായ ജോർജ്, കൊച്ച് റാണി തോമസ്, അച്ചാമ്മ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഡോ. മായ ജോർജ്, അസി. എൻജീനയർ പോളി എടയനാൽ, മിൽമാ മാനേജിംഗ് ഡകറക്ടർ വിൽസൺ പുറവക്കാട്ട്, പി.കെ. സജീവ്, ഗവ. കോൺട്രാക്ടർ റോഷൻ പി.ബി, മികച്ച ക്ഷീര കർഷരായ ജോസ് മാളിയേക്കൽ, ജിജിമോൻ കെ .ജെ എന്നിവരെ എം.എൽ.എ ആദരിച്ചു.