തൊടുപുഴ: സാമൂഹ്യവ്യാപന സൂചന നൽകി ഇടുക്കിയിൽ ഒറ്റ ദിവസം 55 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഒരു കുടുംബത്തിലെ നാല് പേരടക്കം 11 പേർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. മറ്റ് 13 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇത്രയധികം പേർക്ക് സമ്പർക്കത്തിലൂടെയും ഉറവിടമറിയാതെയും രോഗം പടരുന്നതും ആദ്യമാണ്. വെള്ളിയാഴ്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രാജാക്കാട് സ്വദേശിയായ വീട്ടമ്മയുടെ അന്തിമപരിശോധനാഫലത്തിലും കൊവിഡ് പോസിറ്റീവാണ്. ഇവരുടെ ഭർത്താവിനും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഒരു കുടുബത്തിലെ മൂന്ന് പേർ ഇന്നലെ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് ബാധിച്ച് നിലവിൽ 169 പേരാണ് ചികിത്സയിലുള്ളത്. എട്ട് ദിവസംകൊണ്ട് 34പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 15 പേരുടെ രോഗ ഉറവിടം ഇനിയും വ്യക്തമല്ല.

സമ്പർക്കം വഴിയുള്ള രോഗബാധിതർ

 എട്ടിന് രോഗം സ്ഥിരീകരിച്ചയാളുടെ രണ്ടാം സമ്പർക്കപട്ടികയിലുള്ള അയ്യപ്പൻകോവിൽ സ്വദേശികളായ 46 കാരനും 28കാരനും

 എട്ടിന് ചിന്നക്കനാലിൽ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട ചിന്നക്കനാൽ പി.എച്ച്.സിയിലെ വനിതാ ഡോക്ടർ (31), വനിതാ ലാബ് ടെക്നീഷ്യൻ (32), ഫാർമസിസ്റ്റ്, ഒ.എ (33)

 12ന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട കാഞ്ചിയാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന നരിയമ്പാറ സ്വദേശിയും (49) കൽത്തൊട്ടി സ്വദേശിയും (60)

 രണ്ടിന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട കോടിക്കുളം സ്വദേശി (34)

 രാജാക്കാട് സ്വദേശിനിയായ ആശാ വർക്കർ (54). ഇവരുടെ മകന് എട്ടിന് രോഗം സ്ഥിരീകരിച്ചിരുന്നു.

 വെള്ളിയാഴ്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രാജാക്കാട് സ്വദേശിയായ വീട്ടമ്മയുടെ മകനും (34) ഭർത്താവും (61). വീട്ടമ്മയ്ക്ക് മരണശേഷം രോഗം സ്ഥിരീകരിക്കുകയായിരുന്നു.

 കമ്പംമെട്ട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ (33). എട്ടിന് രോഗം സ്ഥിരീകരിച്ച 108 ആംബുലൻസ് നഴ്സുമായി സമ്പർക്കം.

ഉറവിടം അറിയാത്തവർ

 ആന്റിജൻ പരശോധനയിലൂടെ രാജാക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു വൃദ്ധയും (82) 60 വയസ്സിൽ താഴെയുള്ള രണ്ടു പേരും യുവാവുമുണ്ട്

 ഓഫീസ് ക്ലർക്കായ കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (29)

 രാജാക്കാട് സ്വദേശി (44). ജൂലായ് ആറിന് ഒരു ശവസംസ്‌കാരത്തിൽ പങ്കെടുത്തു.

 പുളിങ്കട്ട വെറ്ററിനറി ആശുപത്രി ജീവനക്കാരനായ ഉപ്പുതറ സ്വദേശി (68)

 രാജകുമാരിയിൽ ചായക്കട നടത്തുന്ന 41 കാരൻ.

 വണ്ടിപ്പെരിയാർ സ്വദേശിനി (28)​.

 നാല് മാസം മുമ്പ് ദുബായിൽ നിന്ന് വന്ന രാജകുമാരി സ്വദേശി (27)​

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

 ബൈസൺവാലി സ്വദേശികൾ (സ്ത്രീ​- 34, പുരുഷൻ- 44).

 ജൂലായ് ആറിന് തമിഴ്നാട്ടിൽ നിന്ന് കുമളി വഴി വന്ന രാജകുമാരി സ്വദേശികളായ പിതാവും മകനും (19, 62).

 തമിഴ്നാട്ടിൽ നിന്നെത്തിയ കാഞ്ചിയാർ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ (സ്ത്രീ​- 20, പുരുഷൻ- 29). ഇവരുടെ കുടുംബത്തിലെ രണ്ടു പേർക്ക് 12ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 ജൂലായ് നാലിന് തമിഴ്നാട് ട്രിച്ചിയിൽ നിന്ന് കുമളിയിലെത്തിയ വണ്ടന്മേട് സ്വദേശിയായ (28) ലോറി ഡ്രൈവർ.

 ജൂൺ 27ന് ബാംഗ്ലൂരിൽ നിന്നെത്തിയ കോടിക്കുളം സ്വദേശി (29).

 ജൂലായ് മൂന്നിന് തമിഴ്നാട് നിന്നെത്തിയ കുമളി സ്വദേശികളായ ദമ്പതികൾ (56, 45).

 ജൂലായ് മൂന്നിന് തമിഴ്നാട്ടിൽ നിന്ന് ടാക്സിയിൽ എത്തിയ കുമളി സ്വദേശി (50).

 ജൂലായ് ആറിന് തമിഴ്നാട് കാഞ്ചീപുരത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (28)​

 ജൂലായ് ഏഴിന് ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തിയ പെരുവന്താനം സ്വദേശിനി 29.

 ഒരു കുടുംബത്തിലെ മൂന്നുപേർ. രാജാക്കാട് സ്വദേശികൾ. സ്ത്രീകൾ (30, 28)​, പുരുഷൻ (34)​.

 ജൂലായ് നാലിന് ബാംഗ്ലൂരിൽ നിന്ന് എത്തിയ രാജകുമാരി സ്വദേശി (26). .

 തേനിയിൽ നിന്ന് ജൂലായ് എട്ടിന് രാജകുമാരിയിലെത്തിയ 28 കാരൻ.

 ജൂൺ 26ന് ഡൽഹിയിൽ നിന്ന് എറണാകുളത്ത് എത്തിയ ബൈസൺവാലി സ്വദേശി 49.

 ജൂലായ് മൂന്നിന് കൊൽക്കത്തയിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തിയ ബൈസൺവാലി സ്വദേശി 23.

വിദേശത്ത്നിന്നും എത്തിയവർ

 ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശി (25).

 ഖത്തറിൽ നിന്ന് കൊച്ചിയിൽ എത്തിയ വണ്ണപ്പുറം സ്വദേശി (32).

 ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശി. (30).

 ജിദ്ദയിൽ നിന്ന് കോഴിക്കോട് എത്തിയ കോടിക്കുളം സ്വദേശികൾ (45, 46).

 ഷാർജയിൽ നിന്ന് കൊച്ചിയിലെത്തിയ കരിമണ്ണൂർ സ്വദേശിനി (30).

 മാതാപിതാക്കൾക്കൊപ്പം ഷാർജയിൽ നിന്ന് കൊച്ചിയിലെത്തിയ ആലക്കോട് സ്വദേശി (15).

 ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ രാജകുമാരി സ്വദേശിനി (43).

 റാസ് അൽ ഖൈമയിൽ നിന്ന് കൊച്ചിയിൽ എത്തിയ ഉടുമ്പന്നൂർ സ്വദേശി (30).

 അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശിനി (25).

 ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (29).

ഇവർ രോഗമുക്തർ

 കുവൈറ്റിൽ നിന്നെത്തി ജൂൺ 14ന് രോഗം സ്ഥിരീകരിച്ച വണ്ടിപ്പെരിയാർ സ്വദേശി (57)
 ഡൽഹിയിൽ നിന്നെത്തി ജൂൺ 17ന് രോഗം സ്ഥിരീകരിച്ച വെള്ളത്തൂവൽ സ്വദേശി (32)
 ദുബായിൽ നിന്നെത്തി ജൂൺ 24ന് രോഗം സ്ഥിരീകരിച്ച അടിമാലി സ്വദേശി (49)