കുടയത്തൂർ: കൊവിഡ് ജാഗ്രതയുടെ ഭാഗമായി കുടയത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ എൻ സി സി കേഡറ്റ്‌സ് ശേഖരിച്ച മാസ്ക്കുകളും ഫേസ് ഷീൽഡുകളും പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന് കൈമാറി. വൈസ് പ്രസിഡന്റ് സാബു തെങ്ങുംപിള്ളിൽ, ഉഷ വിജയൻ, ഷീബ ചന്ദ്രശേഖരപിള്ള, എൻ സി സി എ എൻ ഒ എൻ ഷിബു, കേഡറ്റുമാരായ വിശ്വദത്തൻ, ജിത് എം സജി, സച്ചു, ആര്യ, അഖില എന്നിവർ പങ്കെടുത്തു.