കട്ടപ്പന: കോവിഡിന്റെ മറവിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ 150 കേന്ദ്രങ്ങളിൽ ധർണ നടത്തി. കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ സമരം ജോയ്‌സ് ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.കെ. സോമൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സണ്ണി പാറക്കണ്ടം, കെ.പി. സുമോദ് എന്നിവർ പ്രസംഗിച്ചു.