ചെറുതോണി: ജില്ലയിലെ കൊവിഡ്‌രോഗികളുടെ വിവരംചോർന്നത് സംബന്ധിച്ച് കളക്ടർ ഡി.എം.ഒയോട് വിശദീകരണംതേടി. ഇന്നലെ ഇടുക്കി ജില്ലയിൽ 55പേർക്കാണ്‌രോഗം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ജില്ലാ കലക്ടറാണ് സർക്കാരിന് നൽകുന്നത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസ്ഥാന തലത്തിലുള്ള വിവരങ്ങൾ നൽകുകയാണ് പതിവ്. എന്നാൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തന്നെ രോഗികളുടെ പേരും വിലാസവും ഫോൺ നമ്പരും വാട്‌സാപ്പും ഗ്രൂപ്പുകളിൽ പ്രചരിച്ചു. കൊവിഡ്‌രോഗികളുടെ അഡ്രസ് നൽകരുതെന്ന് സർക്കാർ നിർദ്ദേശമുള്ളതാണ്. ഇതേത്തുടർന്നാണ് ഡി.എം ഒ യോട് വിശദീകരണം തേടിയത്.