തൊടുപുഴ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 85.49 ശതമാനം വിജയം. പരീക്ഷയെഴുതിയ 10,890 വിദ്യാർഥികളിൽ 9,310 പേർ ഉപരിപഠനയോഗ്യത നേടി. 670 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 13 വിദ്യാർത്ഥികൾ 1200 മാർക്കും കരസ്ഥമാക്കി. ഇതിൽ ഏഴ് കുട്ടികൾ ഹൈറേഞ്ചിലെ സ്‌കൂളുകളിൽ നിന്ന് ആറ് പേർ ലോറേഞ്ചിൽ നിന്നുമാണ്.ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 81.95 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 133 പേരിൽ109 പേർ ഉപരിപഠനത്തിന് അർഹരായി. ഒരാൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 50.08 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 645 കുട്ടികളിൽ 323 പേർ ഉപരിപഠനയോഗ്യത നേടി. വി.എച്ച്.എസ്.ഇ പരീക്ഷയിൽ ജില്ലയിൽ 75.88 ശതമാനം പേർ ഉപരിപഠനയോഗ്യത നേടി. പരീക്ഷയെഴുതിയ 800 കുട്ടികളിൽ 607 പേരാണ് യോഗ്യത നേടിയത്.