രാജാക്കാട്:എൻ.ആർ.സി റ്റി.എസ്.എൻ.വി. ഹയർ സെക്കന്ററി സ്‌കൂളിൽ ഉന്നത വിജയം. ഹയർ സെക്കന്ററി പരീക്ഷ എഴുതിയ 275 വിദ്യാർത്ഥികളിൽ 274 വിദ്യാർത്ഥികൾ വിജയിച്ചു. സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ 100 ശതമാനം വിജയവും, ന്യുമാനിറ്റീസ് വിഭാഗത്തിൽ ഒരു കുട്ടി ഒഴികെ ബാക്കിയെല്ലാവരും വിജയിച്ചു.വിവിധ വിഭാഗങ്ങളിലായി 20 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.രണ്ട് വിദ്യാർത്ഥികൾക്ക് 1198 മാർക്ക് ലഭിച്ചു.15 കുട്ടികൾക്ക് 5 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.