അടിമാലി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ അടിമാലി വിശ്വദീപ്തി സ്‌കൂളിന് മികച്ച നേട്ടം. നൂറുശതമാനം വിജയത്തോടൊപ്പം ആകെ പരീക്ഷ എഴുതിയ 67 വിദ്യാർഥികളിൽ രണ്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. എലീസ് മരിയ, ലക്ഷ്മി വിനോദ് എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടിയത്. പത്തു വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിലും 33 വിദ്യാർഥികൾക്ക് 80 ശതമാനത്തിനു മുകളിലും 17 വിദ്യാർഥികൾ 75 ശതമാനത്തിനു മുകളിലും മാർക്കു നേടി. ഏഴു വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസുണ്ട്.

ക്രിസ്തുജ്യോതി സ്‌കൂളിന് നൂറുമേനി

രാജാക്കാട്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 51 വിദ്യാർഥികളിൽ 33 പേർ ഡിസ്റ്റിംഗ്ഷനും 16 പേർ ഫസ്റ്റ് ക്ലാസും നേടി. ചിൻമയ പ്രിൻസ് എല്ലാ വിഷയങ്ങൾക്കും എ വണ്ണും സോഷ്യൽ സയൻസിൽ നൂറിൽ നൂറും നേടി