കരിങ്കുന്നം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഡഗ യൂറോപ്പ് ദദ്രാസനത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരരായ ആളുകളുടെ വാട്സ് ആപ് കൂട്ടായ്മ യു. കെ. ഗ്രൂപ്പ് കരിങ്കുന്നം പ്ലാന്റേഷൻ ലക്ഷം വീട് കോളനിയിലെ റീന ജയ് സന് ചികിത്സാ സഹായം നല്കി. പി. ജെ. ജോസഫ് എം. എൽ. എ ഭവനത്തിലെത്തി തുക റീനക്ക് കൈമാറി. ഫാ.ജോർജ് വാക്കനാംപാടം, ഫാ.ബാബു എബ്രാഹം,കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസജി, വൈസ് പ്രസിഡന്റ് ജോജി, വാർഡ് മെമ്പർ ലില്ലി ബേബി സഭാ മാനേജിംഗ് കമ്മിറ്റി അംഗം ബോസ് തളിയഞ്ചിറ, ജോയി കട്ടക്കയം, ഫിലിപ്പ് വാക്കനാംപാടം എന്നിവർ പങ്കെടുത്തു.