തൊടുപുഴ: സാമൂഹ്യവ്യാപന വക്കിലെത്തിയ ഇടുക്കി ജില്ലയിൽ 26 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. 7 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. രാജാക്കാട്ടെ രണ്ട് ദമ്പതികളടക്കം ആറ് പേർക്ക് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചു. 10ന് തോപ്രാംകുടിയിൽ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട ഹോട്ടലുടമയും നാല് ജീവനക്കാരുമടക്കം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് കുമളിയിലെത്തിയ ഒരു കുടുംബത്തിലെ നാല് പേരും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. ഇന്നലെ ഏഴ് പേർ രോഗമുക്തരായി.

ഉറവിടമറിയാത്തവർ

 നാരകക്കാനം സ്വദേശിയായ മരിയാപുരം വെറ്ററിനറി ഡിസ്പെൻസറിയിലെ താത്കാലിക തൂപ്പുജോലിക്കാരി (34)

 രാജാക്കാട് സ്വദേശികളായ ദമ്പതികൾ (28,​ 26)​

 രാജാക്കാട് സ്വദേശികളായ ദമ്പതികൾ (58, 55)​

 കാക്കനാട് സ്വകാര്യ ടെലികോം കമ്പനിയിലെ ഫീൽഡ് സ്റ്റാഫായ ഏലപ്പാറ സ്വദേശി(30). കാക്കനാട്ട് നിന്ന് സ്വന്തം കാറിൽ ഏലപ്പാറയിലെത്തിയ ശേഷം രോഗലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് 14ന് സ്രവപരിശോധന നടത്തുകയായിരുന്നു.

സമ്പർക്കം വഴി

 കഞ്ഞിക്കുഴി ബാങ്കിലെ പ്യൂണായ കഞ്ഞിക്കുഴി സ്വദേശി (50)​. 10ന് തോപ്രാംകുടിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ.

 കരിമ്പനിലെ ഹോട്ടൽ ജീവനക്കാരും ഉടമയുമടക്കം ആറ് പേർക്ക്. വാഴത്തോപ്പ് സ്വദേശിയായ ഹോട്ടലുടമ (59),​ സപ്ലൈയർമാരായ കഞ്ഞിക്കുഴി ചുരുളി സ്വദേശി (43),​ വാഴത്തോപ്പ് സ്വദേശി (53),​ വാഴത്തോപ്പ് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ (20) ​​. ​ 10ന് തോപ്രാംകുടിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരാണിവർ.

 കഞ്ഞിക്കുഴി കെ.എസ്.ഇ.ബി ആഫീസിലെ മീറ്റർ റീ‌ഡറായ മരിയാപുരം സ്വദേശി (27). 10ന് തോപ്രാംകുടിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിലുണ്ട്.

വിദേശത്ത് നിന്ന്

 ഷാർജയിൽ നിന്ന് അഞ്ചിന് കൊച്ചിയിലെത്തിയ 29കാരൻ. ടാക്സിയിൽ മേരികുളത്തെത്തി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

 കുവൈറ്റിൽ നിന്ന് അഞ്ചിന് കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശിയായ 38കാരൻ. ടാക്സിയിൽ നെടുങ്കണ്ടത്തെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

 സൗത്ത്ആഫിക്ക്രയിലെ ജോഹന്നാസ്ബർഗിൽ നിന്ന് മൂന്നിന് ബാംഗ്ലൂരിലെത്തിയ 29കാരൻ. രണ്ട് ദിവസം എയർപോർട്ടിൽ തങ്ങിയ ശേഷം അഞ്ചിന് വിമാനത്തിൽ കൊച്ചിയിലെത്തി. ഇവിടെ നിന്ന് ടാക്സിയിൽ ഏലപ്പാറയിലെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

 സൗദി അറേബ്യയിൽ നിന്ന് അഞ്ചിന് കൊച്ചിയിലെത്തിയ 28കാരൻ. ടാക്സിയിൽ മൂന്നാറിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്

 ഗൂഡല്ലൂരിൽ നിന്ന് ടാക്സിയിൽ 12ന് കുമളിയിലെത്തിയ ഏലപ്പാറ സ്വദേശിയായ 58കാരൻ. നേരത്തെ തമിഴ്നാട് ഗവ. ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കുമളി ചെക്പോസ്റ്റിൽ നിന്ന് ആംബുലൻസിൽ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ജില്ലയിൽ 14ന് നടത്തിയ സ്രവപരിശോധനയിലും രോഗം സ്ഥിരീകരിച്ചു.

 നാലിന് സഹോദരിക്കൊപ്പം കമ്പത്ത് നിന്ന് സ്വദേശമായ കരുണാപുരത്തേക്ക് ജീപ്പിൽ സഞ്ചരിച്ച പതിഞ്ചുകാരി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

 നാലിന് ഗൂഡല്ലൂരിൽ നിന്ന് സ്വദേശമായ കുമളിയിലേക്ക് ടാക്സി ജീപ്പിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസുള്ള പിതാവിനും 35 വയസുള്ള അമ്മയ്ക്കും​ 19,​ 16 വയസ് വീതമുള്ള രണ്ട് പെൺ മക്കൾക്കുമാണ് കുടുംബം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

 അഞ്ചിന് ബാംഗ്ലൂരിൽ നിന്ന് വാളയാർ വഴി സ്വദേശമായ കുമളിയിലേക്ക് മകനൊപ്പം സ്വന്തം കാറിൽ വന്ന 48കാരൻ. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.


 23ന് പാറ്റ്നയിൽ നിന്ന് ബാംഗ്ലൂർ വഴി വിമാനത്തിൽ കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശികളായ ദമ്പതികൾ. കൊച്ചിയിൽ നിന്ന് ടാക്സിയിൽ മണിയാറൻകുടിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മകന് ഒമ്പതിന് രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗമുക്തർ ഇവർ

 ജൂൺ 22ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ആറുവയസുകാരൻ

2. ജൂൺ 15ന് ബാംഗ്ലൂരിൽ നിന്നെത്തിയ കോടിക്കുളം സ്വദേശിയായ പൈനാപ്പിൾ ലോറി ഡ്രൈവർ (46). ജൂലായ് രണ്ടിനാണ് രോഗം സ്ഥിരീകരിച്ചത്.

3. ജൂൺ 13ന് കുവൈറ്റിൽ നിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശിനി (62).

4. ജൂൺ 26ന് ന്യൂഡൽഹിയിൽ നിന്നെത്തി അഞ്ചിന് രോഗം സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (28).

5. ജൂൺ 26ന് ഡൽഹിയിൽ നിന്നെത്തി അഞ്ചിന് രോഗം സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിയായ അഞ്ചുവയസുകാരി.

6. ജൂൺ 18ന് പൂനയിൽ നിന്നെത്തി അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശി (34)

ഇവർ രോഗമുക്തർ

 ജൂൺ 22ന് രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശി (ആറ്)
 ജൂൺ 27ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശിനി (62)
 ജൂലായ് രണ്ടിന് രോഗം സ്ഥിരിച്ച കോടിക്കുളം സ്വദേശിയായ (46) ലോറി ഡ്രൈവർ
 ജൂലായ് അഞ്ചിന് രോഗം സ്ഥിരീകരിച്ച കാമാക്ഷി സ്വദേശികളായ യുവതി (28),​ അഞ്ച് വയസുകാരൻ, കുമാരമംഗലം, പള്ളിവാസൽ സ്വദേശികൾ (34, 63)