തൊടുപുഴ: മുട്ടം കാക്കൊമ്പിൽ ക്ലീൻ കേരള കമ്പനിയുടെ ഗോഡൗണിന്റെ പേരിൽ യാതോരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ,ഹരിതകേരളം ജില്ലാ കോർഡനേറ്റർ ഡോ. ജി എസ് മധു എന്നിവർ അറിയിച്ചു.അജൈവഖര പാഴ് വസ്തുക്കൾ താൽക്കാലികമായി സൂക്ഷിച്ചുവെച്ച് പുനചംക്രമണത്തിനായി കൈമാറുന്നതിന് സൂക്ഷിക്കുന്നതിനാണ് ഗോഡൗൺ ലക്ഷ്യമിടുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമൊക്കെ ഹരിതകർമ്മ സേന സമാഹരിക്കുന്ന വൃത്തിയുള്ള ,ഉണങ്ങിയ പ്ലാസ്റ്റിക്കും മറ്റും ബന്ധപ്പെട്ട പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിലെത്തിച്ച് തരംതിരിക്കും. നനഞ്ഞതോ വൃത്തിഹീനമായതോ ആയ യാതൊന്നും ഹരിതകർമ്മ സേന ശേഖരിക്കുന്നില്ല.അനുയോജ്യമായ പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന റസോഴ്സ് റിക്കവറി കേന്ദ്രത്തിലെത്തിച്ച് ഷ്രെഡിംഗിന് നൽകും.ബാക്കിയുള്ള പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ റീ സൈക്ലിംഗിനായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറും.പ്ലാസ്റ്റിക്കുകളും മറ്റും കുറഞ്ഞ അളവിൽ കൈയ്യൊഴിയുന്നതിന് സാധിക്കില്ല. ഒരു ലോഡ് തികഞ്ഞാൽ മാത്രമേ ലോറിയിൽ കയറ്റിവിടാനാവുകയുള്ളൂ.ഈ ചെറിയൊരു ഇടവേള സമയത്തേയ്ക്ക് പ്ലാസ്റ്റിക്കുകളും മറ്റും നനയാതെ സൂക്ഷിച്ചുവെയ്‌ക്കേണ്ടതുണ്ട്. അതിനായാണ് ഗോഡൗൺ എടുത്തിട്ടുള്ളത്. . വസ്തുത ഇതായിരിക്കെ ഇതിനെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന അടിസ്ഥാന രഹിതമായ പ്രചരണം ശുചിത്വ പരിപാലന രംഗത്തെയാകെ പിന്നോട്ടടിക്കുന്നതാണ്. ജില്ലയുടെ മാലിന്യ പരിപാലന രംഗത്തെ ഏറ്റവും ശ്രദ്ധയമായ ചുവടുവെയ്പ്പാണ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഗോഡൗണിനായി വിട്ടുകിട്ടിയത്. ഈ നേട്ടം നിലനിർത്തുന്നതിന് അനാവശ്യ വിവാദങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് ഇരുവരും അഭ്യർഥിച്ചു.വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് കാക്കൊമ്പിൽ നിർമിച്ച കെട്ടിടം യഥാസമയം അറ്റകുറ്റ പണികൾ നടത്താത്തതിനാൽ ജീർണാവസ്ഥയിലായിരുന്നു.കെട്ടിടം അറ്റകുറ്റ പണികൾ നടത്തി ഉപയോഗ പ്രദമാക്കിയി