ഇടുക്കി:ജില്ലയിലെ ജലാശയങ്ങളുടെ പുനരുജ്ജീവനം സംബന്ധിച്ച് ജില്ലാ കളക്ടർ എച്ച്.ദിനേശന്റെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും പെട്ട ഒരോ ജലാശയങ്ങളാണ് പുനരുജ്ജീവിപ്പിക്കുന്നത്. ഭൂഗർഭ ജലവകുപ്പ് ജില്ലാ ഓഫീസർ ഡോ.വി.ബി.വിജയനെ പദ്ധതിയുടെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എഡിഎം ആന്റണി സ്‌കറിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.യു.കുര്യാക്കോസ്, തഹസീൽദാർമാരായ ജിജി.എം. എന്നിവരും കുന്നപ്പിള്ളിൽ, വിൻസന്റ് ജോസഫ്, മനോജ് രാജൻ, വി.ആർ ചന്ദ്രൻ പിള്ള തൊഴിലുറപ്പ് , വനം വകുപ്പ് , ജലസേചന വകുപ്പ് , ഭൂഗർഭ ജലവകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.