ഇടുക്കി: മൂന്നു വർഷത്തെ സേവനത്തിന് ശേഷം ഇജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജയൻ പി വിജയൻ സ്ഥാനമൊഴിഞ്ഞു. പോളിടെക്നിക് കോളേജിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ആയിരുന്ന അദ്ദേഹം കാലാവധി അവസാനിച്ചതിനെ തുടർന്നാണ് തിരികെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ഗിരീഷ് പി.എസിനു താത്കാലിക ചുമതല നൽകി.