martil

ഇടുക്കി: ഇളംദേശം ബ്ലോക്കിൽ വൃദ്ധജന പരിപാലന പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം നടത്തി. പട്ടികജാതിവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ് തികഞ്ഞ 58 പേർക്കാണ്സഹായ ഉപകരണങ്ങൾ നൽകിയത്. ക്രോംമ്പ് ലേറ്റഡ് വീൽചെയർ, വീൽ ചെയറോടു കൂടിയ കോമ്പെഡ് ചെയർ, വീൽചെയർ, കേൾവി സഹായ ഉപകരണം, എൽമ്പോക്രച്ചസ്, എയർ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, ഫോൾഡർ സ്റ്റിക്ക്, ക്നീ ക്യാപ് തുടങ്ങിയ ഉപകരണങ്ങളാണ് ഗ്രാമസഭാ ലിസ്റ്റിലുൾപ്പെട്ട ഗുണഭോക്താക്കൾക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യൂ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗൗരി സുകുമാരൻ, ജിജി സുരേന്ദ്രൻ മെമ്പർമാരായ എം.മോനിച്ചൻ, രാജീവ് ഭാസ്‌കരൻ ,സുജ ഷാജി, പി.ഐമാത്യു, ബേസിൽ ജോൺ, സി.ഡി പി.ഒ ജിഷ ജോസഫ് എന്നിവർ പ്രസംഗിച്ചു.