
ചെറുതോണി : പത്തടയോളം നീളവും 12 കിലോയോളം തൂക്കവുമുള്ള പെരുമ്പാമ്പിനെ ഉപ്പുതോടിൽ കൃഷിയിടത്തിൽ നിന്ന് പിടികൂടി. ഉപ്പുതോട് കവലവഴിയിൽ പുരയിടത്തിൽ നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പുരയിടത്തിൽ ഏലം നട്ടു കൊണ്ടിരുന്ന തൊഴിലാളികളിൽ ഒരാളായ പുളിക്കൽ ശിവൻ അടുത്തുള്ള വള്ളിപ്പടർപ്പിനിടയിൽ കിടന്ന പാമ്പിനെ പിടികൂടി കൂടുകയായിരുന്നു. വനപാലകരെ അറിയിച്ചതനേ തുടർന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ ഏറ്റുവാങ്ങി .