kseb

മുട്ടം: ഇടപ്പള്ളി ഭാഗത്ത് റബർ മരം ഒടിഞ്ഞ് നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയുണ്ടായ കാറ്റിലും മഴയിലുമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന റബർ മരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞത്. ഇതേ തുടർന്ന് റോഡരുകിൽ നിന്നിരുന്ന 2 വൈദ്യുതി പോസ്റ്റുകൾ വട്ടം ഒടിഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാർ ഇത് നന്നാക്കുന്നതിനിടയിലാണ് മറ്റ് 2 പോസ്റ്റുകളും ഒടിഞ്ഞത്. രാത്രി ഏറെ വൈകിയതിനാൽ ഇന്നലെ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇന്നലെ ഇടപ്പള്ളി ഭാഗത്ത് വൈദ്യുതി ലഭിച്ചില്ല. ഇന്ന് ഉച്ചയോടെ പണികൾ പൂർത്തിയാക്കും.