കട്ടപ്പന: കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ കീഴിലുള്ള ഫോർത്തൂനാത്തൂസ് മാനസികാരോഗ്യ ചികിത്സ കേന്ദ്രത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറന്നു. നിലവിൽ പത്തിലധികം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നു. 13 അംഗ മെഡിക്കൽ സംഘമാണ് രോഗികളെ ചികിത്സിക്കുന്നത്. കൂടാതെ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും സഹായത്തിനുണ്ട്. ഇവർക്ക് വിദഗ്ധ പരിശീലനവും പി.പി.ഇ. കിറ്റുകളടക്കമുള്ള സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ 60 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമില്ലാതെ പോസിറ്റീവ് ആകുന്നവരെയും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളുള്ളവരെയും ഇവിടെ ചികിത്സിക്കും. കട്ടപ്പന നഗരസഭയിലെയും കൊക്കയാർ, പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഇരട്ടയാർ, ചക്കുപള്ളം, വണ്ടൻമേട് എന്നീ പഞ്ചായത്തുകളിലെയും രോഗികൾക്ക് ഇവിടെ ചികിത്സ ലഭ്യമാക്കും.