മുള്ളരിങ്ങാട് : സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും മലങ്കര സഭയുടെയും തീരുമാനം അനുസരിച്ച് കൊവിഡ് 19 മാനദണ്ഡം പാലിക്കേണ്ടതിനാൽ ആരാധനയ്ക്കായി വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ മാനദണ്ഡം തുടരുമെന്ന് വികാരി അറിയിച്ചു.