മുട്ടം: വില്ലേജ് ഓഫീസിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുട്ടം പി സി ടി യിൽ കാവുങ്കണ്ടത്തിൽ സദാശിവൻ (സത്യൻ-49) മരിച്ചു. ജുലായ് 7 ന് അപകടത്തെ തുടർന്ന് സദാശിവനെ ആദ്യം തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സ തുടരവേ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഭാര്യ : ഷൈല. മക്കൾ :അഖിൽ, അജേഷ്.